മരട്: വയനാട് ഉരുൾ പൊട്ടലിൽ സർവ്വതും നഷ്ടപ്പെട്ടവരെ ചേർത്ത് പിടിച്ച് കുടുംബശ്രീ അംഗങ്ങൾ. പതിനഞ്ചാം ഡിവിഷൻ കുടുംബശ്രീ എഡിഎസിന്റെ നേതൃത്വത്തിൽ ശേഖരിച്ച പതിനായിരം രൂപ സിഡിഎസ് ചെയർപേഴ്സൺ ടെൽമ സനോജിന് കൈമാറി. ചടങ്ങിൽ എഡിഎസ് പ്രസിഡണ്ട് ഹേമലത ഷാനവാസ് അദ്ധ്യക്ഷത വഹിച്ചു. ഡിവിഷൻ കൗൺസിലർ സി. ആർ. ഷാനവാസ്, എഡിഎസ് ഭാരവാഹികളായ റാണി വിനോദ്, സന്ധ്യാ അനിൽ എന്നിവർ സംസാരിച്ചു.