വയനാടിനായി ബിരിയാണി ചലഞ്ച് നടത്തി ഡിവൈഎഫ്ഐ

മരട്: വയനാടിനായി ബിരിയാണി ചലഞ്ച് നടത്തി പണം നൽകി. നാടിനെ ഒന്നാകെ കണ്ണിരിലാഴ്ത്തിയ വയനാട് ചൂരൽമലയിലെ ഉരുൾപൊട്ടലിൽ വീട് നഷ്ട്ടപെട്ടവർക്ക് ഡി.വൈ.എഫ്.ഐ. നിർമ്മിക്കുന്ന വീടുകളുടെ ധനസമാഹാരണത്തിന് നെട്ടൂർ മേഖല കമ്മിറ്റിയുടെ നേതൃത്യത്തിൽ ബിരിയാണിചലഞ്ച് സഘടിപ്പിച്ചാണ് തുക സമാഹരിച്ചത്.

ഡി.വൈ.എഫ്. ഐ. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം മീനു സുകുമാരൻ ഉദ്ഘാടനം ചെയ്തു. തൃപ്പൂണിത്തുറ ബ്ലോക്ക്‌ ജോ. സെക്രട്ടറി പി. ജി. സനിൽ, മേഖല സെക്രട്ടറി എം. എ. അനിൽ കുമാർ, പ്രസിഡന്റ് ജോസഫ് ക്രിസ്റ്റി, ട്രഷറർ നൈജു ജോണി, മേഖല സെക്രട്ടറിയേറ്റ് അംഗങ്ങളായ വി. ജെ. അജയ്, പ്രമിഷ് പ്രകാശൻ, പി. ജി. വിനിൽ, കെ. വി. ശ്രീരാജ് എന്നിവർ നേതൃത്വം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here