യൂത്ത് കോൺഗ്രസ്സ് സ്ഥാപക ദിനം ആചരിച്ചു.
കുമ്പളം: യൂത്ത് കോൺഗ്രസ്സ് കുമ്പളം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ, യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻ്റ് മുഹമ്മദ് ഷിയാസിൻ്റെ അദ്ധ്യക്ഷതയിൽ സ്ഥാപക ദിനം, പതാക ഉയർത്തി കൊണ്ട് ആചരിച്ചു. വൈ. പ്രസിഡൻ്റ് എം. ജെ. കിരൺ, കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡൻ്റ് എൻ. പി. മുരിളീധരൻ, മണ്ഡലം പ്രസിഡൻ്റ് സി. എക്സ്. സാജി, ബ്ലോക്ക് പഞ്ചായത്ത് അംഗം അഫ്സൽ നമ്പ്യാരത്ത്, ബ്ലോക്ക് കോൺഗ്രസ്സ് വൈ. പ്രസിഡൻ്റ് ടി. എ. സിജീഷ് കുമാർ, ലൈജു ആൻ്റണി, ബഷീർ, ലിജു പൗലോസ്, മെറിഷ്, ടെൻസൺ, ഷാരോൺ, അഫ്തബ്, സച്ചിൻ എന്നിവർ പ്രസംഗിച്ചു.