ആലുവ: പ്രകൃതിദുരന്തം മൂലം സർവ്വതും നഷ്ടപ്പെട്ട വയനാട്ടിലെ ജനങ്ങളെ സഹായിക്കുന്നതിന്റെ ഭാഗമായി എറണാകുളം ജില്ലാ മഹല്ല് കൂട്ടായ്മയുടെ നേതൃത്വത്തിൽ പ്രതിനിധി സംഘം വയനാട്ടിലേക്ക് പുറപ്പെട്ടു. ജീവകാരുണ്യ പ്രവർത്തകൻ നാസർ മനുവിന്റെ സഹകരണത്തോടെ ഏറ്റെടുത്ത ഒന്നര ഏക്കാറോളം വരുന്ന ഭൂമിയിൽ ഒരു പള്ളിയും, 20 വീടുകളുമാണ് നിർമ്മിച്ചു നൽകാൻ തീരുമാനിച്ചിരിക്കുന്നത്. ശനിയാഴ്ച ഉച്ചക്ക് 2 ന് ആലുവ തോട്ടക്കാട്ടുകര ജമാഅത്ത് അങ്കണത്തിൽ നിന്ന് മഹല്ല് കൂട്ടായ്മ വർക്കിങ് ചെയർമാൻ ഷരീഫ് പുത്തൻപുരയുടെ നേതൃത്വത്തിൽ പുറപ്പെട്ട സംഘം ഇന്ന് രാത്രി മേപ്പാടിയിൽ തങ്ങും. നാളെ രാവിലെ 10 മണിക്ക് മത പണ്ഡിതൻമാരുടെയും ജനപ്രതിനിധികളുടെയും സാന്നിധ്യത്തിൽ കല്പറ്റയിലെ പദ്ധതി പ്രദേശത്ത് കുറ്റിയടിച്ച് പദ്ധതി പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കും.
മഹല്ല് കൂട്ടായ്മ വൈ. ചെയർമാൻമാരായ കെ. എ. അലിക്കുഞ്ഞ് വല്ലം, കെ. കെ.ഇബ്രാഹിം, ജനറൽ സെക്രട്ടറി സി. കെ. അമീൻ, ചീഫ് കോർഡിനേറ്റർ ടി. എ. മുജീബ് റഹ്മാൻ, ജില്ലാ സെക്രട്ടറിമാരായ എം. എം. നദിർഷാ തോട്ടക്കാട്ടുകര, പി. എ. നാദിർഷ കൊടികുത്തുമല, കെ.ബി. കാസിം പട്ടാളം, അബ്ദുൽ ജമാൽ ഏലൂക്കര, മുഹമ്മദ് കുഞ്ഞ് തോട്ടക്കാട്ടുകര, ബഷീർ തോട്ടക്കാട്ടുകര, നാസർ കുപ്പശ്ശേരി, അൻവർ ഫിറോസ്, നൂറുദ്ധീൻ എറണാകുളം, ഷരീഫ് കുറുപ്പാലി, ഷബീർ കുറ്റിക്കാട്ടുകര, അജാസ് കാലടി, അൻസിൽ പാടത്താൻ, നിസാർ മുനമ്പം, റഷീദ് ചെമ്പരത്തുകുന്ന്, ഷിഹാബ് ചളിക്കവട്ടം തുടങ്ങി 21 പേരാണ് സംഘത്തിലുള്ളത്.