അരൂർ: കേരള സ്പോർട്സ് കൗൺസിലും കളരിപ്പയറ്റ് അസോസിയേഷനും സംയുക്തമായി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടത്തിയ സംസ്ഥാന കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ ടി എം ഐ കളരിയിലെ ആറ് വിദ്യാർഥികൾ മെഡലുകൾ നേടി. എറണാകുളം ജില്ലയ്ക്ക് വേണ്ടിയാണ് ഈ ആറ് കുട്ടികളും മത്സരിച്ചത്.കൈപ്പോര് ഓപ്പൺ ഫൈറ്റിംഗ് മത്സരത്തിൽ നിരഞ്ജന ടി എ സ്വർണ്ണവും ആദർശ് വി ജെ, നിഹാൽ നിയാസ് എന്നിവർ വെള്ളിയും അമയ എസ് ആർ, മുഹമ്മദ് ഷൈജുഹാൻ, ഗായത്രി ശിവദാസ് എന്നിവർ വെങ്കലവും നേടി.
യു. ഉബൈദ് ഗുരുക്കൾ ആണ് പരിശീലകൻ.9, 10, 11 തീയതികളിൽ തിരുവനന്തപുരം എൽ.എൻ.സി.പി.യിൽ നടക്കുന്ന (ലക്ഷ്മിഭായി നാഷണൽ കോളേജ് ഓഫ് ഫിസിക്കൽ എജുക്കേഷൻ) നാഷണൽ ലെവൽ മത്സരത്തിൽ ഇവർ കേരളത്തിന് വേണ്ടി പങ്കെടുക്കും.