പനങ്ങാട്: മാലിന്യമുക്തം നവകേരളം പരിപാടിയുടെ ഭാഗമായിഹരിത കർമ്മസേന രൂപീകരിച്ച് നടത്തിവരുന്ന പ്രവർത്തനങ്ങളുടെ വിലയിരുത്തലിനുംവരും കാലപദ്ധതികൾ രൂപീകരിക്കുന്നതിനുമായിപനങ്ങാട് കാമോത്ത് ദേവസ്വം ഹാളിൽകുമ്പളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. രാധാകൃഷ്ണൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന ശിൽപ്പശാല ബ്ലോക്ക് പഞ്ചായത്ത്പ്രസിഡന്റ് ബേബി തമ്പിഉദ്ഘാടനം ചെയ്തു. വയനാട് ദുരന്തത്തിൽ യോഗം അനുശോചിച്ചു.
പദ്ധതി നടത്തിപ്പ് വഴി നേടിയ നേട്ടങ്ങൾ സംബന്ധിച്ച റിപ്പോർട്ട് പഞ്ചായത്ത് അസി. സെക്രട്ടറി ടി. വി. ജിഷ അവതരിപ്പിച്ചു.ശുചിത്വ മിഷൻ ബ്ലോക്ക് തല റിസോഴ്സ് പേഴ്സൺ സി. വി. അഖിൽ, കില റിസോഴ്സ് പേഴ്സൺമാരായസുധീർ പള്ളുരുത്തി,കെ. കെ. ശിവദാസൻ പിള്ള, വി. പി. പ്രകാശൻ, പി.എസ്. പ്രമോദ്എന്നിവർ പഞ്ചായത്തിൻ്റെനേട്ട കോട്ടങ്ങളെ കമ്പ്യൂട്ടർ ചാർട്ട് തയ്യാറാക്കി ബിഗ് സ്ക്രീനിൽ പ്രദർശിപ്പിച്ച് വിശദീകരിച്ചു.
പഞ്ചായത്ത് വൈ. പ്രസിഡന്റ് കെ. പി. കാർമലിസ്ഥിരം സമിതി അദ്ധ്യക്ഷന്മാരായടി. ആർ. രാഹുൽ, സീത ചക്രപാണി,ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായജോളി പൗവ്വത്തിൽ, അഫ്സൽ നമ്പ്യാരത്ത്, ഗ്രാമപഞ്ചായത്ത്മെമ്പർമാരായ അജിത് വേലക്കടവിൽ,പി. എ. മാലിക്, എ. കെ. സജീവൻ,ഷീല ബോധാനന്ദൻ, മിനി ഹെൻട്രി,സിമി ജോബി, മിനി അജയഘോഷ്,സി.എസ്. സഞ്ജയ് കുമാർ, സൗഷ ലാലു,കെ. പി. പ്രദീപൻ, അജിത സുകുമാരൻ,പഞ്ചായത്ത് സെക്രട്ടറി ബീഗം സൈന ബി.എന്നിവർ സംസാരിച്ചു.