തുറവൂരിൽ കൊലപാതകം: തമിഴ്നാട് സ്വദേശി കുത്തേറ്റ് മരിച്ചു

അരൂർ: ആലപ്പുഴ തുറവൂരിൽ തമിഴ്നാട് സ്വദേശി കുത്തേറ്റ് മരിച്ചു. തമിഴ്നാട് വിരുതാചലം സാത്തുകുടൽമിഡിൽ സ്ട്രീറ്റിൽ പളനിവേൽ പൊന്നുസ്വാമി (51) ആണ് വെട്ടേറ്റ് മരിച്ചത്. തുറവൂർ മഹാദേവ ക്ഷേത്രത്തിന് വടക്ക് വശത്ത് തിങ്കളാഴ്ച രാത്രി 8 മണിയോടെയാണ് കൊലപാതകം നടന്നത്. തുറവൂർ പഞ്ചായത്ത് ഏഴാം വാർഡിൽ പുത്തൻതറ ഉണ്ണികൃഷ്ണനാണ് പളനിവേലിനെ വെട്ടിയതെന്ന് കുത്തിയതോട് പൊലീസ് പറഞ്ഞു.

തെങ്ങ് കയറ്റ തൊഴിലാളിയാണ് ഉണ്ണികൃഷ്ണൻ. നെഞ്ചിൽ വെട്ടേറ്റ പളനിവേലിനെ തുറവൂർ ഗവൺമെന്റ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പളനിവേൽ ഏറെനാളായി തുറവൂരിലും, പരിസരത്തും കൂലിപ്പണിയെടുത്താണ് കഴിയുന്നത്. പ്രതി ഉണ്ണികൃഷ്ണനെ കുത്തിയതോട് പൊലീസ് കസ്റ്റഡിയിൽ എടുത്തു. മൃതദേഹം ആശുപത്രി മോർച്ചറിയിൽ.

LEAVE A REPLY

Please enter your comment!
Please enter your name here