പനങ്ങാട്: മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുന്ന ഹരിത കർമ്മസേന സംഭരിക്കുന്ന അജൈവമാലിന്യങ്ങൾ സംഭരിക്കുന്നതിന് പഞ്ചായത്ത് തല സംഭരണകേന്ദ്രം കുമ്പളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. എസ്. രാധാകൃഷ്ണൻ തുറന്നു നൽകി. കുമ്പളം പഞ്ചായത്ത് വാർഡ് 14 ലെ ജീവനോപാധി കേന്ദ്രത്തിൻ്റെ ഒന്നാം നിലയിൽ പണിതിട്ടുള്ള കെട്ടിട്ടത്തിലാണ് കേന്ദ്രം പ്രവർത്തിക്കുക.
വാർഡ് 13 ലെ താൽക്കാലിക കെട്ടിടത്തിലാണ് ഇതുവരെ സംഭരണം നടത്തി വന്നിരുന്നത്. കുമ്പളം ഗ്രാമ പഞ്ചായത്ത് വൈ. പ്രസിഡണ്ട് കെ. പി. കർമിലി, ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ സീത ചക്രപാണി, മെമ്പർമാരായ അജിത സുകുമാരൻ, സി. എസ്. സഞ്ജയ് കുമാർ, പി. എ. മാലിക്, പഞ്ചായത്ത് സെക്രട്ടറി ബീഗം സൈന ബി, ഹരിത കർമ്മ സേനാംഗങ്ങൾ, കുടുംബശ്രീ, സി.ഡി.എസ് മെമ്പർമാർ എന്നിവർ സംബന്ധിച്ചു.