പനങ്ങാട്: കുമ്പളം ഗ്രാമപഞ്ചായത്തിൽ പുതുതായി ഒരുക്കിയ ടേക്ക് എ ബ്രേക്ക് പദ്ധതി പൊതുജനങ്ങൾക്കായി തുറന്നു നൽകി. ഗ്രാമപഞ്ചായത്ത് ഓഫീസിൻ്റെ താഴത്തെ നിലയിലാണ് ടോയ്ലറ്റ്, സ്നാക്സ്, കോഫീബാർ, ഫീഡിംഗ് റൂം എന്നിവ ഉൾക്കൊള്ളിച്ചുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുള്ളത്. കുമ്പളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. എസ്. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് വൈ. പ്രസിഡന്റ് കെ. പി. കർമിലി, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ ടി. ആർ. രാഹുൽ, സീത ചക്രപാണി, മെമ്പർമാരായ എ. കെ. സജീവൻ, പി.എ. മാലിക്ക്, പി. പ്രദീപൻ, സൗഷ ലാലു, ഷീല ബോധാനന്ദൻ, മിനി അജയഘോഷ്, സെക്രട്ടറി ബീഗം സൈന ബി, അസി. സെക്രട്ടറി ടി. വി. ജിഷ, ഗ്രാമ പഞ്ചായത്ത് ജീവനക്കാരായ കെ. കൃഷ്ണകുമാർ, എസ്. ലേഖ, എം. ബി. അഭിലാഷ് സൈദ നാരായണൻ, കെ.എസ്. അഭിലാഷ് തുടങ്ങിയവർ സംബന്ധിച്ചു.