മരട്: ഡൽഹിയിൽ നടക്കുന്ന സുബ്രതോ കപ്പ് നാഷണൽ ഫുട്ബോൾ ടൂർണമെന്റിൽ പങ്കെടുക്കുന്ന എറണാകുളം എസ് ആർ വി ഹൈസ്കൂൾ അണ്ടർ 17 വനിത ടീമിന് സുമനസ്സുകളുടെ സഹായത്തോടെ മരട് നഗരസഭ കൗൺസിലർമാരായ പി. ഡി. രാജേഷ്, ചന്ദ്രകലാധരൻ എന്നിവർ ചേർന്ന് ജേഴ്സി കൈമാറി. ഓഗസ്റ്റ് 5 നാണ് ടൂർണ്ണമെൻറ് ആരംഭിക്കുന്നത്. ഹെഡ്മിസ്ട്രസ് പി. പി. സജിനി, ഹയർസെക്കൻഡറി പ്രിൻസിപ്പൽ എ. എൻ. ബൈജു, ജീവനക്കാരായ കെ. എക്സ്. ആൻസൻ, പി. ആർ. സാബു എന്നിവർ പങ്കെടുത്തു.