മഹിളാസംഘം തൃപ്പൂണിത്തുറ മണ്ഡലം ക്യാമ്പ് സംഘടിപ്പിച്ചു

മരട്: കേരള മഹിളാസംഘം തൃപ്പൂണിത്തുറ മണ്ഡലം ക്യാമ്പ് കുണ്ടന്നൂർ ഇ. കെ. നായനാർ ഓഡിറ്റോറിയത്തിൽ നടന്നു.ക്യാമ്പിൻ്റെ തുടക്കം കുറിച്ച് മഹിളാസംഘം തൃപ്പൂണിത്തുറ മണ്ഡലം പ്രസിഡൻ്റ് അഡ്വ. ദീപ്തി പ്രസേനൻ പതാക ഉയർത്തി. സി പി ഐ സംസ്ഥാന കൗൺസിൽ എക്സിക്യൂട്ടീവ് അംഗം കമലാ സദാനന്ദൻ ഉൽഘാടനം ചെയ്തു.

ദീപ്തി പ്രസേനൻ അദ്ധ്യക്ഷത വഹിച്ചു. മഹിളാസംഘം സംസ്ഥാന സെക്രട്ടറി ഇ. എസ്. ബിജിമോൾ മുൻ എം എൽ എ ക്ലാസ്സ് എടുത്തു. സി പി ഐ ജില്ലാ സെക്രട്ടറി കെ. എം. ദിനകരൻ, സി പി ഐ സംസ്ഥാന കൗൺസിൽ അംഗം ടി. രഘുവരൻ, മഹിളാസംഘം ജില്ലാ സെക്രട്ടറി താരാ ദിലീപ്, മുൻ മഹിളാസംഘം ജില്ലാ പ്രസിഡൻ്റ് മല്ലിക സ്റ്റാലിൻ, മുൻ ജില്ലാ സെക്രട്ടറി എസ്. ശ്രീകുമാരി, സി പി ഐ മണ്ഡലം സെക്രട്ടറി എ. കെ. സജീവൻ, സുമയ്യ ഹസ്സൻ, സ്വാഗത സംഘം ചെയർമാൻ അഡ്വ. ടി. ബി. ഗഫൂർ, സി പി ഐ മരട് ലോക്കൽ സെക്രട്ടറി പി. ബി. വേണുഗോപാൽ എന്നിവർ സംസാരിച്ചു. മഹിളാസംഘം മണ്ഡലം സെക്രട്ടറി ദിഷ പ്രതാപൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here