പനങ്ങാട്: കണ്ണുനീരിൽ മുങ്ങിതാഴ്ന്ന വയനാടിൻ്റെ സഹോദരങ്ങൾക്ക് കൈത്താങ്ങായി കുമ്പളം ഗ്രാമപഞ്ചായത്ത് 4 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യും. കുമ്പളം ഗ്രാമപഞ്ചായത്ത് ഹാളിൽ ചേർന്ന പഞ്ചായത്ത് കമ്മറ്റിയാണ് ഈ തീരുമാനം കൈക്കൊണ്ടത്. ഇതിനു പുറമേ ഗ്രാമപഞ്ചായത്ത് ജീവനക്കാരും പഞ്ചായത്ത് മെമ്പർമാരും സംഭാവന നൽകുന്നതിനുള്ള സന്നദ്ധതയും അറിയിച്ചിട്ടുണ്ടെന്നും കുമ്പളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. എസ്. രാധാകൃഷ്ണൻ പറഞ്ഞു.