പനങ്ങാട്: തകർന്നു കിടക്കുന്ന ഒന്നേകാൽ കി.മീറ്റർ ദൈർഘ്യമുള്ള ചാത്തമ്മ റോഡിന് പരിഹാരം തേടി പ്രദേശവാസികൾ യോഗം ചേർന്നു. യോഗത്തിൽ പ്രദേശവാസികളായ നൂറോളം പേർ പങ്കെടുത്തു. പ്രദേശത്തെ ജനങ്ങൾ അനുഭവിക്കുന്ന രൂക്ഷമായ യാത്ര ക്ലേശം പരിഹരിക്കുന്നതിനും, റോഡുകളുടെ ശോച്യാവസ്ഥ അധികാരികളിലേക്ക് എത്തിക്കുന്നതിനും വേണ്ടി ഞായറാഴ്ച വൈകീട്ട് ചാത്തമ്മ നിത്യ സഹായ മാതാ പള്ളി പാരിഷ് ഹാളിൽ പള്ളി വികാരി തോമസ് കണ്ണാട്ടിൻ്റെ അധ്യക്ഷതയിലാണ് പ്രദേശവാസികൾ യോഗം ചേർന്നത്.
യോഗത്തിൽ ആദ്യപടിയായി ജനപ്രതിനിധികൾക്ക് നിവേദനം നൽകുക, നടപടിയായില്ലെങ്കിൽ സമര പരിപാടികൾ ആസൂത്രണം ചെയ്യുന്നതിനും, ശ്രമദാനമായി റോഡ് നവീകരിക്കാനും യോഗത്തിൽ ധാരണയായി. ജോണിപെരുമ്പിള്ളി, പി. എസ്. ജോണി, സുമേഷ് പറഞ്ഞാട്ട്, സന്തോഷ് ചിറത്തറ, കെ. പി. സോജൻ, പി.എസ്. ഷാജി, ബിനിൽ ബാബു, ആൻ്റണി അറക്കൽ, ജോൺസൺ കോളാപ്പിള്ളി, രാജുകോളാപ്പിള്ളി, ആൻ്റണി പൊറ്റന്താഴത്ത്, ലിൻ്റോ പൗലോസ് എന്നിവർ സംസാരിച്ചു.