മരട്: ഉമ്മൻചാണ്ടി പാലിയേറ്റീവ് കെയർ മരട് വെസ്റ്റ് കമ്മിറ്റിയുടെയും ദി ഐ ഫൗണ്ടേഷൻ സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. നെട്ടൂർ ധന്യ ജംഗ്ഷന് സമീപമായിരുന്നു ക്യാമ്പ്.
മരട് വെസ്റ്റ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് സി. ഇ. വിജയൻ അധ്യക്ഷത വഹിച്ചു. കെ. ബാബു എംഎൽഎ ക്യാമ്പിൽ പങ്കെടുത്ത വ്യക്തിക്ക് കണ്ണട വെച്ച് ഉദ്ഘാടനം ചെയ്തു. ആൻ്റണി ആശാംപറമ്പിൽ, ആർ. കെ. സുരേഷ് ബാബു, അഡ്വ. ടി. കെ. ദേവരാജൻ, ആൻ്റണി മാസ്റ്റർ, ആൻ്റണി കളരിക്കൽ, ടി. എം. അബ്ബാസ്, സിബി മാസ്റ്റർ, മിനി ഷാജി, ജയ ജോസഫ്, ശോഭ ചന്ദ്രൻ, ജലാൽ, സലീം, അനൂപ് നാസർ, അജാസ് മാമി, അംബുജാക്ഷൻ, സുനിത, ഷീജ, നിഷ എന്നിവർ പങ്കെടുത്തു.