മരട്: മരട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മരട് കൊട്ടാരം എസ് എൻ പാർക്കിൽ പി.ജെ. ജോൺസൻ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. കെ ബാബു എംഎൽഎ ഉദ്ഘാടനം ചെയ്തു. മരട് മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ജിൻസൺ പീറ്റർ അധ്യക്ഷത വഹിച്ചു.
മുൻമന്ത്രി ഡൊമിനിക്ക് പ്രസന്റേഷൻ, കെ. ബി. മുഹമ്മദ് കുട്ടി മാസ്റ്റർ, ആന്റണി ആശാൻ പറമ്പിൽ, ആർ. കെ. സുരേഷ് ബാബു, സുനില സിബി, വി. ജയകുമാർ അഡ്വ. ടി. കെ. ദേവരാജൻ, അഡ്വ. രശ്മി സനൽ, ആന്റണി കളരിക്കൽ, സിബി മാസ്റ്റർ, പി. ഡി. ശരത് ചന്ദ്രൻ, പി. പി. സന്തോഷ്, അജിത നന്ദകുമാർ, ശകുന്തള പുരുഷോത്തമൻ, ജയ ജോസഫ് തുടങ്ങിയവർ സംസാരിച്ചു.