ജീവനക്കാരനെ മർദ്ദിച്ചു: ദേശീയ പാതയിൽ സംഘർഷാവസ്ഥ

അരൂർ: തുറവൂർ- അരൂർ ആകാശപാത നിർമ്മാണ കമ്പിനിയായ അശോക ബിൽഡേഴ്സിൻ്റെ ജീവനക്കാരനെ മർദ്ദിച്ചെന്നാരോപിച്ച് അരൂരിൽ ദേശീയപാതയിൽ സംഘർഷാവസ്ഥ ഉടലെടുത്തു. കമ്പിനി എൻജിനീയർ സതീഷ് (30) നെയാണ് യാത്രക്കാരൻ മർദ്ദിച്ചെന്ന് ആരോപണമുണ്ടായത്. ചന്തിരൂർ ഹയർ സെക്കൻഡറി സ്കൂളിന് സമീപം ശനിയാഴ്ച വൈകിട്ട് ആണ് സംഭവം അരങ്ങേറിയത്.

റോഡിലെ ചെളിയിൽ ഒൻപതോളം ഇരുചക്ര വാഹനങ്ങൾ ശനിയാഴ്ച ഉച്ചക്ക് ശേഷം മാത്രം തെന്നി വീണിരുന്നു. ഇക്കൂട്ടത്തിൽ തെന്നിവീണ ഒരാളാണ് എൻജിനീയറെ മർദ്ദിച്ചതെന്ന് പറയുന്നത്. ആളുകൾ ഓടികൂടിയപ്പോൾ മർദ്ദിച്ചെന്ന് പറയുന്ന ആൾ അപ്രത്യക്ഷമായി. വിവരം അറിഞ്ഞ് അശോകാ ബിൽഡേഴ്സിൻ്റെ ഉയർന്ന ഉദ്യോഗസ്ഥർ മുതൽ താഴെ തട്ടിലുള്ള അഞ്ഞൂറോളം പേർ പ്രദേശത്ത് എത്തിചേർന്നു. മറുവശത്ത് നാട്ടുകാരും, പ്രദേശവാസികളും എത്തി. സംഘർഷാവസ്ഥ മുന്നിൽ കണ്ട് എസ്.ഐ.എസ്. ഗീതുമോളുടെ നേതൃത്വത്തിൽ കൂടുതൽ പൊലീസ് എത്തി നിലയുറപ്പിച്ചു. പ്രതികളെ അറസ്റ്റ് ചെയ്യാതെ പിന്നോട്ടില്ലെന്ന നിലപാടാണ് കമ്പിനി അധികൃതർ എടുത്തത്. ഒന്നര മണിക്കൂറിന് ശേഷം അരൂർ പൊലീസ് സ്റ്റേഷനിൽ ചർച്ച നടത്തിയെങ്കിലും നിലപാടിൽ കമ്പിനി അധികൃതർ ഉറച്ചു നിന്നു.

LEAVE A REPLY

Please enter your comment!
Please enter your name here