അരൂർ: അരൂർ ഗ്രാമപഞ്ചായത്ത് ഓഫീസിൻ്റെ മുൻവശം പ്രവർത്തിച്ചിരുന്ന കുടുംബശ്രീ ഹോട്ടൽ പൂട്ടി. 25 രൂപയ്ക്കാണ് ഇവിടെ ഒരു ഊണ് വിറ്റിരുന്നത്. മറ്റ് പലഹാരങ്ങൾക്കും മറ്റുള്ളിടത്തേക്കാൾ വളരെ വില കുറവായിരുന്നു. മാസങ്ങളോളം പൂട്ടിക്കിടന്നിരുന്ന ഈ കെട്ടിടത്തിൻ്റെ മുൻപശം, അരൂരിലെ ജൈവ പച്ചക്കറി കർഷകർ എല്ലാ ബുധനാഴ്ച്ചകളിലും തങ്ങളുടെ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിച്ച് വിൽപ്പന നടത്തിയിരുന്നു.
ഒഴിഞ്ഞു കിടക്കുന്ന കെട്ടിടം കർഷകർക്കായി വിട്ടുകൊടുക്കണമെന്ന ആവശ്യം കർഷകരുടെ ഭാഗത്ത് നിന്ന് ഉയർന്നുവന്നു. മുൻ കൃഷി ഓഫീസർ ഇതിനായി പഞ്ചായത്ത് ഭരണസമിതിക്ക് അപേക്ഷയും നൽകിയിരുന്നു. ഇപ്പോൾ ഈ കെട്ടിടം പുതുക്കിപ്പണിതു കൊണ്ടിരിക്കുകയാണ്. പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾക്ക് വിശ്രമ സങ്കേതമാക്കി കെട്ടിടം മാറ്റാനാണ് അധികൃതരുടെ തീരുമാനമെന്നാണ് ലഭ്യമായ വിവരം.