പനങ്ങാട്: വിദ്യാർത്ഥികൾ സമൂഹത്തിന് മാതൃകയും ഉന്നതസ്ഥാനത്ത് എത്തിച്ചേരുമ്പോൾ സഹായമാവശ്യമുള്ളവർക്ക് കൈത്താങ്ങ് ആവുകയും വേണമെന്ന് കെ.ബാബു എം.എൽ.എ പറഞ്ഞു. പനങ്ങാട് സർവീസ് സഹകരണ ബാങ്കിന്റെ എസ്.എസ്.എൽ.സി, പ്ലസ് ടു അവാർഡ് ദാനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാങ്ക് പ്രസിഡണ്ട് കെ.എം. ദേവദാസ് അധ്യക്ഷത വഹിച്ചു.
എം.ജി. സത്യൻ സ്വാഗതവും, കെ. കെ. മണിയപ്പൻ നന്ദിയും പറഞ്ഞു. ഡയറക്ടർ മരായഎൻ. പി.മുരളീധരൻ, സി. എക്സ്.സാജി,ജോസ് ർക്കി,എൻ .എ. തരൂൺലാൽ, ശ്രീരാജ് സി.എസ്. എം.ഐ. കരുണാകരൻ,ഷീജ പ്രസാദ്, ഷീല ഫ്രാൻസിസ്, ജെസ്സി ആൻറണി,ബാങ്ക് സെക്രട്ടറി വി.എസ്.സാജിമോൾ എന്നിവർ പ്രസംഗിച്ചു.