മരട്: മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി മരട് നഗരസഭ തലത്തിൽ ശില്പശാല സംഘടിപ്പിച്ചു .ഖര മാലിന്യ സംസ്കരണം എങ്ങനെ ശാസ്ത്രീയമായി നടപ്പിലാക്കും എന്ന വിഷയം സംബന്ധിച്ച് വ്യാപാരി വ്യവസായി സംഘടനകൾ ഹരിത കർമ്മ സേന ഭാരവാഹികൾ, ഇമ്പ്ലിമെൻറിംഗ് ഓഫീസർമാർ, കൗൺസിൽ അംഗങ്ങൾ സന്നദ്ധ സംഘടന ഭാരവാഹികൾ എന്നിവരെ ഉൾപ്പെടുത്തി കൊണ്ടാണ് നടത്തിയത്. 2025 മാർച്ച് 31ന് മുമ്പ് മരട് നഗരസഭയെ സമ്പൂർണ്ണ ശുചിത്വ നഗരമായി പ്രഖ്യാപിക്കുക എന്നതാണ് ലക്ഷ്യമെന്നും നഗരസഭ ചെയർമാൻ ആൻറണി ആശാംപറമ്പിൽ അറിയിച്ചു.
ആരോഗ്യ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റിനി തോമസ് അധ്യക്ഷത വഹിച്ച യോഗം നഗരസഭ ചെയർമാൻ ആൻറണി ആശാംപറമ്പിൽ ഉദ്ഘാടനം ചെയ്തു. കില മുൻ റിസോഴ്സ് പേഴ്സൺ രാജേന്ദ്രൻ കർമ്മപരിപാടികൾ അവതരിപ്പിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ബിനോയ് ജോസഫ്, ബേബി പോൾ, ശോഭചന്ദ്രൻ കൗൺസിലർമാരായ സി ആർ ഷാനവാസ്, പി ഡി രാജേഷ്, ടി എം അബ്ബാസ്, സിബി സേവ്യർ, തോമസ് ലെജു, ജയ ജോസഫ്, ചന്ദ്രകലാധരൻ, സി.റ്റി. സുരേഷ്, പത്മപ്രിയ വിനോദ്, രേണുക ശിവദാസ്, ഉഷ സഹദേവൻ, ഇ പി ബിന്ദു, ഹെൽത്ത് ഇൻസ്പെക്ടർ പി ഐ ജേക്കബ് സൺ, മെമ്പർ സെക്രട്ടറി ഹുസൈൻ എന്നിവർ പ്രസംഗിച്ചു.