നെട്ടൂർ: ദേശീയ വായനശാലയുടേയും, കാക്കനാട് ശുശ്രുത കണ്ണാശുപത്രിയുടേയും, ദൃഷ്ടി ചാരിറ്റമ്പിൾ സൊസൈറ്റിയുടേയും സംയുക്താഭിമുഖ്യത്തിൽ വായനശാല ഹാളിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പും, തിമിര രോഗ നിർണ്ണയവും നടത്തി. മരട് മുനിസിപ്പൽ കൗൺസിലർ അനീഷ് ഉണ്ണി ക്യാമ്പ് ഉൽഘാടനം ചെയ്തു.
വായനശാല പ്രസിഡൻ്റ് എൻ. ഒ. ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം വി. ആർ. മുരുകേശൻ, ക്യാമ്പ് കോ-ഓർഡിനേറ്റർ ഡോ. ശ്രീജിത്ത്. എ, വായനശാല സെക്രട്ടറി വി കെ പ്രദീപൻ, വൈസ് പ്രസിഡൻ്റ് എ ആർ പ്രസാദ് എന്നിവർ സംസാരിച്ചു.