സ്പോർട്സ് ടൂറിസം ഇന്ത്യൻ ഓപ്പൺ നാഷണൽ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് ജേതാക്കളെ ആദരിച്ചു

മരട്: ഗോവയിൽ നടന്ന 8-ാമത് സ്പോർട്സ് ടൂറിസം ഇന്ത്യൻ ഓപ്പൺ നാഷണൽ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് മത്സരജേതാക്കൾക്ക് മരട് പൗരാവലി ആദരവ് നൽകി. മുൻ ഇന്ത്യൻ ഫുട്ബോൾ താരം സി.വി.സീനയുടെ നേതൃത്വത്തിൽ നടത്തുന്ന സി.വി സീനാസ് ഫുട്ബോൾ അക്കാദമിയിലെ കുട്ടികളാണ് ഗോവയിൽ  നടന്ന മത്സരത്തിൽ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയത്. മരട് ന്യൂക്ലിയസ് മാളിൽ  നടത്തിയ ഉദ്ഘാടനം മുൻ സംസ്ഥാന പൊലീസ് മേധാവിയും കൊച്ചി മെട്രോ മാനേജിംഗ് ഡയറക്ടുമായ ലോകനാഥ് ബെഹ്റ നിർവ്വഹിച്ചു.

സംഘാടക സമിതി ജനറൽ കൺവീനറും കൗൺസിലറുമായ പി.ഡി. രാജേഷ് അധ്യക്ഷത വഹിച്ചു. നഗരസഭാ ഉപാധ്യക്ഷ അഡ്വ.  രശ്മി സനിൽ, പ്രോഗ്രാം കോ- ഓർഡിനേറ്ററും കൗൺസിലറുമായ ചന്ദ്രകലാധരൻ, സി.വി സീന, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ബിനോയ് ജോസഫ്, സി.ആർ. ഷാനവാസ്, മിനി ഷാജി, മോളി ഡെന്നി , ജിൻസൻ പീറ്റർ, എം. പി. സുനിൽകുമാർ, എ. എം  മുഹമ്മദ്, എം. എം. അഷറഫ്, റ്റി.ബി ശിവപ്രസാദ്, കെ. പി. ഗോപകുമാർ, പ്രണവ് പവനൻ, പി. ഡി. ശരത്ചന്ദ്രൻ, റ്റി. എസ്. എം നസീർ, കെ. രവീന്ദ്രൻ, പി. പി. സന്തോഷ്, അഡ്വ.സുനിൽ എന്നിവർ പ്രസംഗിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here