വിദ്യാർത്ഥികൾക്ക് അവാർഡും പഠനോപകരണവും വിതരണം ചെയ്ത് ഐഎൻടിയുസി

മരട് :നെട്ടൂർ ഐഎൻടിയുസി യൂണിയൻ്റെ ആഭിമുഖ്യത്തിൽ നെട്ടൂർ പ്രദേശത്തെ ഉന്നത വിജയം കരസ്ഥമാക്കിയവർക്ക് അവാർഡ് വിതരണവും നെട്ടൂർ പ്രദേശത്തെ കുട്ടികൾക്ക് പഠനോപകരണ വിതരണവും നടത്തി .നെട്ടൂർ എസ് വി യു പി സ്കൂളിൽ നെട്ടൂർ ഐഎൻടിയുസി യൂണിയൻ പ്രസിഡൻ്റ് ഹൈബി ഈഡൻ എംപി അവാർഡ് വിതരണ ഉദ്ഘാടനം നിർവഹിച്ചു.

ഐഎൻടിയുസി ജില്ലാ പ്രസിഡൻ്റ് കെ കെ ഇബ്രാഹിംകുട്ടി മുഖ്യ പ്രഭാഷണം നടത്തി. ഡിസിസി ജനറൽ സെക്രട്ടറി ആർ കെ സുരേഷ് ബാബു അധ്യക്ഷൻ ആയിരുന്നു, കോൺഗ്രസ് ബ്ലോക്ക് മുൻ പ്രസിഡൻ്റ് സി വിനോദ്, യുഡിഎഫ് തൃപ്പൂണിത്തുറ നിയോജക മണ്ഡലം കമ്മിറ്റി ചെയർമാൻ അഡ്വ. ടികെ ദേവരാജൻ, മരട് സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് ടി പി ആൻറണി മാസ്റ്റർ, ഐഎൻടിയുസി യൂണിയൻ വർക്കിംഗ് പ്രസിഡൻ്റ് കെ എസ് ഉബൈദ്, ജോ. സെക്രട്ടറി കെ എം മുജീബ്, ട്രഷറർ അൻവർ അബൂബക്കർ, പൂൾ ലീഡർ ടി എച്ച് നിസാർ ഐഎൻടിസി നിയോജക മണ്ഡലം പ്രസിഡൻ്റ് പി സി സുനിൽകുമാർ, കോൺഗ്രസ് മരട് വെസ്റ്റ് മണ്ഡലം പ്രസിഡൻ്റ് സി ഇ വിജയൻ, കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിമാരായ കെ എം ജലാൽ, ടി എം അബ്ബാസ്, ദേവസ് ആൻറണി, നഗരസഭ കൗൺസിലർമാരായ ബെൻഷാദ് നടുവിൽ, ജയ ജോസഫ്, മോളി ഡെന്നി ,മിനിഷാജി എന്നിവർ പ്രസംഗിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here