ദുഷ്പ്രചരണം നടത്തുന്നത് രാഷ്ട്രീയ പ്രേരിതം: നഗരസഭ ചെയർമാൻ

മരട്: പ്രതിപക്ഷ കൗൺസിലറുമാരുടെ സമരം ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള തന്ത്രം മാത്രമാണെന്ന് നഗരസഭ ചെയർമാൻ ആൻ്റണി ആശാoപറമ്പിൽ .സർക്കാർ അനുമതി നൽകാത്തതിനാൽപദ്ധതികൾക്ക് അംഗീകാരം നൽകേണ്ട ‘ജില്ലാ ആസൂത്രണ സമിതി ചേർന്നിട്ട് ആറുമാസമാസത്തോളമായി .യഥാർത്ഥത്തിൽ ഇവർ സമരം ചെയ്യേണ്ടത് സർക്കാരിനെതിരെയാണെന്നും നഗരസഭ ചെയർമാൻ പറഞ്ഞു. കഴിഞ്ഞ അധ്യയനവർഷം മേൽക്കൂര നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തിയാക്കിയതാണ്. പുതിയ പദ്ധതികൾക്ക് ജില്ലാ ആസൂത്രണസമിതിയുടെ അംഗീകാരം വേണം .കഴിഞ്ഞദിവസം പിടിഎ പ്രതിനിധികളും ചെയർമാനും നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് നഗരസഭ തുക അഡ്വാൻസ് ചെയ്ത് നഗരസഭ തന്നെ താൽക്കാലമായി ടാർപോളിൻ ഷീറ്റ് സ്ഥാപിച്ചത്.

കൂടാതെ പദ്ധതിയുടെ അനുമതി ലഭിച്ചാൽ ബാക്കിയുള്ള പ്രവർത്തനങ്ങളും പൂർത്തിയാക്കുന്നതായിരിക്കും പുതിയ കെട്ടിടം നിർമ്മിക്കാൻ കെ ബാബു എംഎൽഎ ഒന്നരക്കോടിയോളം രൂപ അനുവദിച്ചിട്ടുണ്ടെങ്കിലും പഴയ കെട്ടിടം പൊളിച്ചു നീക്കേണ്ടതിനായുള്ള അനുമതി വിദ്യാഭ്യാസ വകുപ്പ് ഇതുവരെ നൽകിയിട്ടില്ല. നഗരസഭയ്ക്ക് ചെയ്യാൻ കഴിയുന്ന എല്ലാ പ്രവർത്തനങ്ങളും സ്കൂളിന് വേണ്ടി ചെയ്യുന്നുണ്ടെന്നും വസ്തുതകൾ മറച്ചുവെച്ച് ദുഷ്പ്രചരണങ്ങൾ നടത്തുന്നത് രാഷ്ട്രീയ പ്രേരിതമാണെന്നും നഗരസഭ ചെയർമാൻ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here