ആദരവ് സംഘടിപ്പിച്ച് ഇരുപത്തിയൊന്നാം ഡിവിഷൻ

മരട്: ഇരുപത്തിയൊന്നാം ഡിവിഷനിലെ എസ്. എസ്. എൽ. സി, പ്ലസ് ടു, ബിരുദ-ബിരുദാനന്തര വിഭാഗങ്ങളിൽ ഉയർന്ന മാർക്ക്‌ വാങ്ങി വിജയിച്ച കുട്ടികളെ പ്രൗഢ ഗംഭീരമായ സദസ്സിനെ സാക്ഷി നിർത്തി ആദരിച്ചു. ഡോക്ടറേറ്റ് കരസ്ഥമാക്കിയ ഡോ. റോസ്‌ന പോളിനെയും നിയമ ബിരുദം നേടിയ അഡ്വ. കൃഷ്ണപ്രിയയെയും ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ എഞ്ചിനീയറിംഗ് ബിരുദം കരസ്ഥമാക്കിയ കെനസ് ലാൽസനെയും പ്രത്യേകം ആദരിച്ചു. കൂടാതെ ഡിവിഷനിലെ മുഴുവൻ കുട്ടികൾക്കും പഠനോപകരണങ്ങൾ വിതരണം ചെയ്തു. 

കഴിഞ്ഞ 18 വർഷമായി മരട് നഗരസഭയിലെ ഇരുപത്തിയൊന്നാം ഡിവിഷനിൽ മുഴുവൻ വിദ്യാർത്ഥി വിദ്യാർത്ഥിനികൾക്കും സൗജന്യമായി പഠനോപകരണ വിതരണം നടത്തിവരുന്നു.  ഡോക്ടറേറ്റ് കരസ്ഥമാക്കിയ ഡോ. റോസ്‌ന പോളിനെയും നിയമ ബിരുദം നേടിയ അഡ്വ. കൃഷ്ണപ്രിയയെയും ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ എഞ്ചിനീയറിംഗ് ബിരുദം കരസ്ഥമാക്കിയ കെനസ് ലാൽസനെയും പ്രത്യേകം ആദരിച്ചു. ഡിവിഷനിലെ എല്ലാ കുട്ടികൾക്കും പഠനോപകരണങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. 

ഡിവിഷൻ കൗൺസിലർ ജെയ്നി പീറ്റർ അധ്യക്ഷത വഹിച്ചു. തൃപ്പൂണിത്തുറ എം.എൽ.എ.  കെ. ബാബു ഉത്‌ഘാടനം ചെയ്തു. മരട് നഗരസഭാധ്യക്ഷൻ ആന്റണി ആശാംപറമ്പിൽ മുഖ്യാതിഥിയായി. മൂത്തേടം പള്ളി വികാരി റവ. ഫാ. ഷൈജു പ്രഭാഷണം നടത്തി. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബി. മുഹമ്മദ് കുട്ടി മാസ്റ്റർ പഠനോപകരണ വിതരണവും മരട് പി. എസ്. മിഷൻ ആശുപത്രി മാനേജിങ് ഡയറക്ടർ റവ. സിസ്റ്റർ ഡോ. ആനി ഷീല ഉപഹാര സമർപ്പണവും ക്യാഷ് അവാർഡ് വിതരണവും നിർവഹിച്ചു. മുൻ കൗൺസിലറും വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷനുമായിരുന്ന ജിൻസൺ പീറ്റർ, ആശ വർക്കർ റഹ്മത്ത് എന്നിവർ സംസാരിച്ചു. ആശവർക്കർക്ക് കുടയും, ഹരിതകർമ്മ സേനാ അംഗങ്ങൾക്ക് റെയ്ൻ കോട്ടുകളും  വിതരണം ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here