നെട്ടൂർ സാമൂഹ്യ ക്ഷേമ സഹകരണ സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

മരട്: നെട്ടൂർ സാമൂഹ്യ ക്ഷേമ സഹകരണ സംഘം ക്ലിപ്തം നമ്പർ ഇ 1468 ൻ്റെ ഓഫീസ് കെട്ടിടം കുണ്ടന്നൂരിലുള്ള കുന്നത്ത് ബിൽഡിംഗ്സിലുള്ള മുറിയിൽ കേരള ബാങ്ക് ചെയർമാൻ ഗോപി കോട്ടമുറിക്കൽ ഉദ്ഘാടനം ചെയ്തു. സംഘം ഓണത്തോട് അനുബന്ധിച്ച് നടത്തുന്ന ഓണക്കിറ്റിൻ്റെ കൂപ്പൺ വിതരണ ഉദ്ഘാടനം എം. സി. സുരേന്ദ്രനും ( മുൻ ചെയർമാൻ പീപ്പിൾസ് അർബൻ ബാങ്ക് ) നിക്ഷേപം സ്വീകരിക്കുന്നതിന്റെ ഉദ്ഘാടനം ഭക്ഷ്യ പൊതുവിതരണ താലൂക്ക് വിജിലൻസ് കമ്മറ്റിയംഗം പി. വാസുദേവനും നിർവഹിച്ചു.

സംഘം പ്രസിഡണ്ട് പി. ടി. ജേക്കബ്ബ് അധ്യക്ഷത വഹിച്ചു. എം. സി. സുരേന്ദ്രൻ, പി. വാസുദേവൻ, കണയന്നൂർ കാർഷിക വികസന ബാങ്ക് പ്രസിഡൻ്റ് എം. പി. ഉദയൻ, കുമ്പളം എസ് സി/എസ് റ്റി സംഘം പ്രസിഡൻ്റ് കെ. ആർ. അജയൻ, മരട് നഗരസഭ കൗൺസിലർ സി. ആർ. ഷാനവാസ്, സംഘം വൈ. പ്രസിഡൻ്റ് എം. കെ. രേണുകാ ചക്രവർത്തി, സംഘം ഹോണററി സെക്രട്ടറി ടി. കെ. ഗംഗാധരൻഎന്നിവർ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here