നെട്ടൂർ: കോൺഗ്രസ് മരട് വെസ്റ്റ് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച കേരളത്തിന്റെ ജനകീയനായ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഒന്നാം ഓർമ്മദിനം കെ ബാബു എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. മണ്ഡലം പ്രസിഡന്റ് സി ഇ വിജയൻ അധ്യക്ഷത വഹിച്ചു.
കെപിസിസി എക്സിക്യൂട്ടീവ് മെമ്പർ കെ പി മുഹമ്മദ് കുട്ടി മാസ്റ്റർ, ഡിസിസി ജനറൽ സെക്രട്ടറി ആർ കെ സുരേഷ് ബാബു, മഹിളാ കോൺഗ്രസ് ജില്ല പ്രസിഡന്റ് സുനില സിബി, നിയോജകമണ്ഡലം ചെയർമാൻ അഡ്വ. ടി കെ ദേവരാജൻ, മത്സ്യത്തൊഴിലാളി സംസ്ഥാന ജനറൽ സെക്രട്ടറി ആന്റണി കളരിക്കൽ, സഹകരണ ബാങ്ക് പ്രസിഡണ്ട് ടി പി ആന്റണി മാസ്റ്റർ, ബ്ലോക്ക് സെക്രട്ടറിമാരായ ടി എം അബ്ബാസ്, സിബി സേവ്യർ, സി കെ ജയരാജ്, ടി പി ഷാജികുമാർ, കെ എം ജലാൽ, രാജിസുമേഷ്, അനൂപ്നാസർ, കൗൺസിലർമാരായ ബെൻഷാദ് നടുവില വീട്, റിയാസ് കെ മുഹമ്മദ്, ശോഭ ചന്ദ്രൻ, ജയ ജോസഫ്, മോളി ഡെന്നി, മിനി ഷാജി എന്നിവരും നേതാക്കളായ രമേശൻ ചക്കര എഴുത്ത്, കെഎൽ അംബുജാക്ഷൻ, സുരേഷ് നോർത്ത്, ടി എൻ രാജൻ സുനിതാ വടക്കേടത്ത് തുടങ്ങിയവർ പ്രസംഗിച്ചു.