മരട്: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമവാർഷിക ദിനത്തോട് അനുബന്ധിച്ച് നെട്ടൂർ ഐഎൻടിയുസിയുടെ ആഭിമുഖ്യത്തിൽ ഉമ്മൻ ചാണ്ടിയുടെ ഛായ ചിത്രത്തിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടന്നു. നെട്ടൂർ ഐഎൻടിയുസി ജംങ്ഷനിൽ നടന്ന അനുസ്മരണ സമ്മേളനം നെട്ടൂർ ഐഎൻടിയുസി യൂണിയൻ വൈ. പ്രസിഡൻ്റ് സി. വിനോദ് ഉദ്ഘാടനം ചെയ്തു.
ഡി. സി. സി. ജനറൽ സെക്രട്ടറി ആർ. കെ. സുരേഷ് ബാബു മുഖ്യ പ്രഭാഷണം നടത്തി. നെട്ടൂർ ഐഎൻടിയുസി യൂണിയൻ വർക്കിംങ് പ്രസിഡൻ്റ് കെ. എസ്. ഉബൈദ് അദ്ധ്യക്ഷത വഹിച്ചു. മരട് സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് ടി. പി. ആൻറണി മാസ്റ്റർ, മരട് വെസ്റ്റ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് സി. ഇ. വിജയൻ, കോൺഗ്രസ് ബ്ലോക്ക് വൈ. പ്രസിഡണ്ട് പി. പി. സന്തോഷ്, കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറിമാരായ കെ. എം. ജലാൽ, ദേവൂസ് ആൻ്റണി, വിജയകുമാർ, നാസർ അസീസ്, നെട്ടൂർ ഐഎൻടിയുസി യൂണിയൻ ജോ. സെക്രട്ടറി കെ. എം. മുജീബ്, ട്രഷറർ അൻവർ അബൂബക്കർ, പൂൾ ലീഡർ ടി. എച്ച്. നിസാർ എന്നിവർ സംസാരിച്ചു.