കൊച്ചി: കാണാതായ വിദ്യാർഥിനിയെ അമ്പലക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മട്ടാഞ്ചേരി ഗവ. ഗേൾസ് ഹൈസ്കൂളിന് സമീപം താ മസിക്കുന്ന ശ്രീനികുമാറിന്റെ മകൾ എസ്. ആരതി (18) നെയാണ് ഞായറാഴ്ച വൈകീട്ട് മൂന്നോടെ മട്ടാഞ്ചേരി ടി.ഡി. അമ്പലക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വിദ്യാർഥിനിയെ ശനിയാഴ്ച വൈകീട്ട് മുതൽ കാണാനില്ലെന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. മുണ്ടംവേലി എം.ഇ.എസ് കോളജിൽ ബി.കോം ഒന്നാംവർഷ വിദ്യാർഥിനിയാണ്. മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. മാതാവ്: രാജേശ്വരി. സഹോദരി: ആതിര.