പനങ്ങാട്: കേരളത്തിലെ പട്ടിക ജാതി – പട്ടിക വർഗ്ഗ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ ആനുകൂല്യങ്ങൾ കാലോചിതമായി വർദ്ധിപ്പിക്കുവാനും, മുടക്കം കൂടാതെ വിതരണം ചെയ്യുവാനും സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന് കെപിഎംഎസ് സംസ്ഥാന ട്രഷറർ അഡ്വ. എ. സനീഷ്കുമാർ ആവശ്യപ്പെട്ടു. കെപിഎംഎസ് എറണാകുളം യൂണിയനിലെ ചേപ്പനം ശാഖ ചേപ്പനം ഹിറാ പബ്ലിക് സ്ക്കൂൾ അങ്കണത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശാഖാ കൺവീനർ ടി. കെ. പരമേശ്വരൻ അദ്ധ്യക്ഷത വഹിച്ചു. കെപിഎംഎസ് സംസ്ഥാന അസി. സെക്രട്ടറി പി. വി. ബാബു മുഖ്യപ്രഭാഷണം നിർവഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ഷിബു എഴിക്കര, ബിസി പ്രദീപ്, ഫാ. ജോൺ കണക്കശ്ശേരി, സന്തോഷ് മൂലയിൽ, സുനിൽ കുമാർ, സി. എക്സ്. സാജി, എം. എൻ. ചന്ദ്രൻ, പി. കെ. തമ്പി, എം. എസ്. ബാബു, എം. കെ. രാജേഷ്, കെ. വി. പ്രകാശൻ, പി. കെ. അശോക് കുമാർ, എം എ. രാജീവ്, ടി. ടി. ചന്ദ്രപ്പൻ, സി. കെ. പുരുഷോത്തമൻ എന്നിവർ സംസാരിച്ചു.
ഭാരവാഹികളായി ടി. കെ. പരമേശ്വരൻ (പ്രസിഡന്റ് ), ടി. ടി. ചന്ദ്രപ്പൻ (സെക്രട്ടറി), സി. യു. അശോകൻ (ട്രഷറർ), എം. വി. രവീന്ദ്രൻ (വൈ. പ്രസിഡന്റ്), എം. കെ. മണിയപ്പൻ (ജോ. സെക്രട്ടറി) എന്നിവരെ തെരെഞ്ഞെടുത്തു.