അരൂർ: അരൂക്കുറ്റി പഞ്ചായത്ത് നദുവത്ത് നഗർ വാഴവേലിൽ നൗഫലിൻ്റെ മകൻ ആദിൽ (2) ആണ് മരിച്ചത്. വീടിൻ്റെ പുറക് വശത്തുള്ള കുളത്തിൽ വീണാണ് മരിച്ചത്. കുളത്തിൽ വീണ കുട്ടിയെ ഉടനെ നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അരൂക്കുറ്റി ഗവ. ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ വടുതല കോട്ടൂർ പള്ളിയിൽ ഖബറടക്കം നടത്തി. മാതാവ്: മുബീന. സഹോദരങ്ങൾ: അൽഫിയ, ഐഷാ.