മരട്: നഗരസഭയും കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗും സംയുക്തമായി സൗജന്യമായി നടപ്പിലാക്കുന്ന പരിശീലന പദ്ധതികളുടെ ഭാഗമായി തയ്യൽ പരിശീലനം, ഫാഷൻ ഡിസൈനിംഗ് എന്നീ കോഴ്സുകൾ പൂർത്തീകരിച്ചവർക്കുള്ള സർട്ടിഫിക്കറ്റ് നഗരസഭാധ്യക്ഷൻ ആൻ്റണി ആശാംപറമ്പിൽ വിതരണം ചെയ്തു.
പുതിയതായി കോഴ്സുകളിലേക്കുള്ള പരിശീലനവും ആരംഭിച്ചിട്ടുണ്ട്. ഉപാധ്യക്ഷ അഡ്വ. രശ്മി സനിൽ, സ്ഥിരം സമിതി അധ്യക്ഷന്മാരായ റിയാസ് കെ മുഹമ്മദ്, ബേബി പോൾ, കൗൺസിലർമാരായ ചന്ദ്രകലാധരൻ, പി. ഡി. രാജേഷ്, സീമചന്ദ്രൻ, സിബി സേവ്യർ, ബെൻഷാദ് നടുവിലവീട്, പത്മ പ്രിയ വിനോദ്, ജയ ജോസഫ്, ദിഷ പ്രതാപൻ, സീമ. കെ. വി, ഷീജ സാൻകുമാർ, രേണുക ശിവദാസ്, ഉഷസഹദേവൻ, സി. വി. സന്തോഷ്, പദ്ധതിയുടെ കോ – ഓർഡിനേറ്റർ നിസ്സാമുദ്ദീൻ, ട്രെയിനർ വിമൽ എന്നിവർ സംസാരിച്ചു. സ്ത്രീശാക്തീകരണം ലക്ഷ്യമിട്ട് തയ്യൽ, കമ്പ്യൂട്ടർ, ഫാഷൻ ഡിസൈനിംഗ് എന്നീ കോഴ്സുകളിലേക്ക് പുതിയ ബാച്ചിൻ്റെ അഡ്മിഷനും ആരംഭിച്ചിട്ടുണ്ട്.