പനങ്ങാട്: കുമ്പളം മണ്ഡലത്തിൽ ദീർഘകാലം കോൺഗ്രസിന്റെ മണ്ഡലം പ്രസിഡന്റ്, പഞ്ചായത്ത് പ്രസിഡന്റ്, സഹകരണ ബാങ്ക് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ച എ. ജെ. ജോസഫ് മാസ്റ്ററുടെ ആറാം ചരമ വാർഷികത്തിൽ ചേപ്പനം-ചാത്തമ്മ വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും വിദ്യാർത്ഥി പ്രതിഭാ അവാർഡ് വിതരണവും നടത്തി. കെ. ബാബു എം.എൽ.എ. ഉദ്ഘാടനം ചെയ്തു.
ഗാന രചയിതാവ് സഹദേവൻ ചുമലിത്തറയെയും ആദരിച്ചു. ആറാം വാർഡ് പ്രസിഡന്റ് എം. ഐ. കരുണാകരൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് എൻ. പി. മുരളീധരൻ, മണ്ഡലം പ്രസിഡന്റ് സി. എക്സ്. സാജി, ജി. സുധാoബിക ടീച്ചർ, അഫ്സൽ നമ്പ്യാരത്ത്, അജിത്ത് വേലകടവിൽ, ബിസി പ്രദീപ്, ലീല പത്മദാസ്, സണ്ണി തണ്ണീക്കോട്ട്, എം. ഡി. ബോസ്, ജോസ് വർക്കി, വിമ സുകുമാരൻ, ഷെർളി ജോർജ്, എം. ജി. സത്യൻ, തരുൺ ലാൽ, ലിജു പൗലോസ്, വി. കെ. സുന്ദരൻ, സി. ടി. അനീഷ്, അഞ്ചാം വാർഡ് പ്രസിഡന്റ് പി. എക്സ്. രാജു, ബ്ലോക്ക് സെക്രട്ടറി ജയൻ ജോസഫ് എന്നിവർ സംസാരിച്ചു.