അരൂർ: ദേശീയപാതയിലെ വിളക്ക്മരം കണ്ണടച്ചിട്ട് ഒരു വർഷം എരമല്ലൂർകവല ഇരുട്ടിൽ.രാത്രി കാലങ്ങളിൽ എരമല്ലൂർ കവലയിൽ പകൽ വെളിച്ചം വിതറിയിരുന്ന ഹൈമാസ്റ്റ് ലൈറ്റ് വർഷം ഒന്ന് കഴിഞ്ഞിട്ടും മിഴിതുറക്കുന്നില്ല. നിരവധി തവണ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും ഇതുവരെ പരിഹാരം കാണാൻ അധികാരികൾ തയ്യാറാകാത്തത് ജനങ്ങളോടുള്ള വെല്ല് വിളിയാണെന്ന് സൗഹൃദം കൂട്ടായ്മ അരൂർ മണ്ഡലം കമ്മിറ്റി ആരോപിച്ചു. ആകാശപ്പാത നിർമ്മാണവുമായി ബന്ധപ്പെട്ടു പാതയോര വഴിവിളക്കുകൾ പിഴുതു മാറ്റിയെങ്കിലും ബദൽ സംവിധാനങ്ങൾ കൈകൊണ്ടിട്ടില്ല. താത്കാലികമായി ലൈറ്റുകൾ തെളിയിക്കുവാൻ അധികൃതർ തയ്യാറകണം. രാത്രി കാലങ്ങളിൽ വാഹന യാത്രക്കാർ ജംഗ്ഷൻ ഏതെന്ന് തിരിച്ചറിയാൻ കഴിയാതെ ഏറെ ബുദ്ധിമുട്ടുകയാണ്.
ആകാശപ്പാത തൂണുകൾ സ്ഥാപിക്കുന്നതിനായി മീഡിയൻ ഇരുമ്പ് മറകൊണ്ടുള്ള ബാരിക്കേഡുകൾ സ്ഥാപിച്ചു ഒരു വരി പാതയാക്കിയതോടെ ജംഗ്ഷൻ യൂ ടേൺ ഏതെന്ന് തിരിച്ചറിയാൻ കഴിയാതെ വാഹനഡ്രൈവറന്മാരുംബുദ്ധിമുട്ടുകയാണ്. വാഹനങ്ങൾ മുന്നോട്ടു നീങ്ങി വീണ്ടും പിന്നിലോട്ടു എടുക്കുന്നതും ഒരു വരി പാതയിലെ ഗതാഗതസ്തംഭനത്തിനും അപകട സാധ്യതക്കും കാരണമാകും. ലൈറ്റുകൾ പ്രകാശിപ്പിക്കാൻ അധികൃ അടിയന്തരമായി നടപടികൾ സ്വീകരിക്കണമെന്ന് സൗഹൃദം കൂട്ടായ്മ അരൂർ നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
യോഗത്തിൽ പ്രസിഡൻ്റ് എം.ഉബൈദ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡൻ്റ് ബി.അൻഷാദ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി വി. എസ്. അനൂപ്, ജില്ലാ രക്ഷാധികാരി പി. കെ. ഉത്തമൻ, മണ്ഡലം ജനറൽ സെക്രട്ടറി എം. ടി. രാജു, രക്ഷാധികാരി സോമൻ കൈറ്റാഴത്ത്, സെക്രട്ടറി വി. എം. സജീർ, ജോസ് മോൻ, റിജാസ്, ട്രഷറർ രഞ്ജിത് കെ. എം. സജിബ്, ജബ്ബാർ തുടങ്ങിയവർ സംബന്ധിച്ചു. നിയോജക മണ്ഡലം പ്രസിഡൻ്റ് എം.ഉബൈദ്, ജനറൽ സെക്രട്ടറി എം. ടി. രാജു, ട്രഷറർ കെ. എം.രഞ്ജിത് എന്നിവരെ തെരെഞ്ഞെടുത്തു.