മരട്: ജയന്തി റോഡ് റസിഡൻസ് അസോസിയേഷന്റെയും ആർസിഎം ഐ ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ നടത്തിയ നേത്ര പരിശോധന ക്യാമ്പ് അസോസിയേഷൻ പ്രസിഡന്റ് അജ്മൽഖാൻ ഉദ്ഘാടനം ചെയ്തു. 12-ാം ഡിവിഷൻ കൗൺസിലർ ചന്ദ്ര കലാധരൻ, 11-ാം ഡിവിഷൻ കൗൺസിലർ സീമ, ആർസിഎം ആശുപത്രി ഡയറക്ടർ ഡോ. ജയലക്ഷ്മി എന്നിവർ സംസാരിച്ചു.
പരിശോധനയിൽ സൗജന്യമായി മരുന്നുകളും വിതരണം ചെയ്തു. തുടർ ചികിത്സ, വിദഗ്ധ പരിശോധനകൾ, എസ് ഐ സി എസ് ശസ്ത്രക്രിയ, കീഹോൾ ശാസ്ത്രക്രിയ മുതലായ മിതമായ നിരക്കിൽ ക്യാമ്പിൽ പങ്കെടുത്ത എല്ലാവർക്കും ലഭ്യമാക്കുമെന്ന് ആശുപത്രി അതോറിറ്റിക്ക് വേണ്ടി ജനീഷ് ഉറപ്പു നൽകി. ജെ ആർ ആർ എ യുടെ മുഴുവൻ കമ്മിറ്റി മെമ്പർമാരും പങ്കെടുത്തു.