ആകാശപാത നിർമ്മാണം: ഉപരോധ സമരം ഇന്ന്

അരൂർ. അരൂർ പഞ്ചായത്തിലെ ജനങ്ങളെ റോഡിലിറങ്ങി നടക്കാൻ കഴിയാത്ത തരത്തിൽ കരാർ കമ്പനി ബന്ധികളാക്കിയ ആകാശപാത കമ്പിനിക്കെതിരെ ഇന്ന് ജനകീയ പ്രക്ഷോഭം നടത്തും. ചന്തിരൂർ സംയുക്ത റസിഡൻസ് അസോസിയേഷൻ്റെ നേതൃത്വത്തിൽ നടക്കുന്ന പ്രക്ഷോഭത്തിൽ, ജനകീയ സമിതി, സൗഹൃദം കൂട്ടായ്മ, വ്യാപാരി വ്യവസായ സംഘടനകൾ, ഓട്ടോ-ടാക്സി തൊഴിലാളികൾ തുടങ്ങിയവർ പങ്കെടുക്കുമെന്ന് സംഘാടക സമിതി ചെയർമാൻ എം. ഉബൈദ്, വി. കെ. ഗൗരീശൻ, ബി. അൻഷാദ്, ഇ. സി. ബെന്നി, സത്താർ, അബ്ദുൽ സമദ്, സക്കരിയ്യ, സി. ടി. യേശുദാസ്, ടി. എം. ഹബീബ്, സിബി കണ്ടോത് , കെ. എസ്. സാബു എന്നിവർ അറിയിച്ചു. പ്രക്ഷോഭ സമരം റിട്ട. ജില്ലാ ജഡ്ജി എം. ലീലാമണി ഉദ്ഘാടനം ചെയ്യും. പി. ടി. ശ്രീകുമാർ മുഖ്യ പ്രഭാഷണം നടത്തും.

LEAVE A REPLY

Please enter your comment!
Please enter your name here