കലക്ടർക്ക് ഏകപക്ഷീയ നിലപാട് അരൂർ പഞ്ചായത്ത് കമ്മിറ്റി

അരൂർ: ദേശീയ പാതയിലെ യാത്ര ദുരിതത്തിന് പരിഹാര ആവശ്യവുമായി ആലപ്പുഴ കലക്ടറുടെ ചേമ്പറിൽ അരൂർ ഗ്രാമപഞ്ചായത്ത് അംഗങ്ങൾ നടത്തിയ ചർച്ച കലക്ടറുടെ ഏകപക്ഷീയമായ നിലപാടിൽ പ്രതിക്ഷേധിച്ച് ഇറങ്ങി പോന്നു. റോഡ് അറ്റകുറ്റ പണി സമയബന്ധിതമായി തീർക്കാതിരുന്നതിനെ തുടർന്ന് കലക്ട്രേറ്റ് പടിക്കൽ അരൂർ ഗ്രാമപഞ്ചായത്ത് അംഗങ്ങൾ ധർണ്ണ സംഘടിപ്പിച്ചിരുന്നു. വിവരം അറിഞ്ഞ കലക്ടർ ധർണ്ണ നടക്കുമ്പോൾ ഒരു ദൂതനെ വിട്ട് ചർച്ചക്ക് ക്ഷണിച്ചിരുന്നു.

മൂന്ന് പേർക്ക് മാത്രമാണ് ചർച്ചക്ക് അവസരം അനുവദിച്ചത്. 22 അംഗങ്ങൾ പങ്കെടുന്ന പരിപാടിയിൽ നിന്ന് മൂന്ന് പേരെ ചർച്ചക്ക് വിളിച്ചതിൽ പ്രതിഷേധിച്ച് ആരും പോകാൻ തയ്യാറായില്ല .തുടർന്ന് ആറ് പേർക്ക് കലക്ടറെ കാണാൻ അനുമതി ലഭിച്ചു. ജനപ്രതിനിധികളുടെ ചോദ്യങ്ങൾക്ക് കലക്ടർ നിക്ഷേധാത്മക നിലപാട് സ്വീകരിച്ചതിനെ തുടർന്ന് ആറ് പേരും ചർച്ച മതിയാക്കി ഇറങ്ങി. പുറത്തേക്ക് ഇറങ്ങിയ വൈസ് പ്രസിഡൻ്റ് ഇ. ഇ. ഇഷാദിനെ തിരികെ വിളിച്ച് സംസാരിച്ചെങ്കിലും ആകാശപാത കരാർ കമ്പിനിയായ അശോകാ ബിൽഡേഴ്സിന് വേണ്ടിയാണ് കലക്ടർ സംസാരിച്ചതെന്ന് പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു.

സമരം നടത്തി കരാർ കമ്പിനിയുടെ പണി തടസ്സപ്പെട്ടാൽ അവർക്ക് നഷ്ടപരിഹാരം കൊടുക്കേണ്ടി വരും. കമ്പിനി എല്ലാ ജോലികളും കൃത്യമായി ചെയ്യുന്നുണ്ട്. ചെറിയ പോരായ്മകൾ പരിഹരിക്കാമെന്ന കലക്ടറുടെ നടപടിയിൽ പ്രതിഷേധിക്കുകയാണെന്നും എന്ത് പ്രശ്നം ഉണ്ടായാലും പ്രതിക്ഷേധിക്കുമെന്നും തുടർ സമരത്തിനുള്ള നടപടികൾ തുടങ്ങുമെന്ന് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഇഷാദ്പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here