അരൂർ: തുറവൂർ-അരൂർ ഉയര പാത നിർമ്മാണവുമായി ബന്ധപ്പെട്ട് ദേശീയ പാതയിലെ ഗതാഗത കുരുക്കിന് പരിഹാരം കാണണമെന്നും ആശങ്കകൾ പരിഹരിക്കണമെന്ന് സൗഹൃദം കൂട്ടായ്മ. അരുർ മണ്ഡലം പ്രവർത്തകയോഗം ആവശ്യപ്പെട്ടു. അരൂർ മുതൽ ഗട്ടറുകൾ അടച്ച് സഞ്ചാരയോഗ്യമാക്കണമെന്നും ജനങ്ങളുടെ ജീവന് സുരക്ഷിതത്വം നൽകുവാനും കരാർ കമ്പിനിയും, ദേശീയ പാത അധികൃതരും തയ്യാറാകണമെന്നും സൗഹൃദം കൂട്ടായ്മ അരൂർ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
തുറവൂർ ഉയരപ്പാത നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത് മൂലം ഒരു വരിപാതയിലൂടെയാണ് വാഹനങ്ങൾ സഞ്ചരിക്കുന്നത്.നിർമ്മാണമേഖല യിലൂടെ യുള്ളവാഹനങ്ങളുടെ ഗതാഗതം സ്തംഭനം ഒഴിവാക്കാൻ ഭാരവണ്ടികൾ വഴിതിരിച്ച് വിടുമെന്ന ജില്ലാ ഭരണകൂടത്തി പ്രഖ്യാപനം നടപ്പാക്കിയിരുന്നെങ്കിൽ ഇത്രയധികം ഗതാഗത തടസം ഉണ്ടാകില്ലായിരുന്നു.ഇത് മൂലം ജനങ്ങക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾക്കും പരിഹാരമുണ്ടാകുമായിരുന്നു. യോഗത്തിൽ മണ്ഡലം ഇൻ ചാർജ് എം. ടി. രാജു അദ്യക്ഷത വഹിച്ചു. സൗഹൃദം കൂട്ടായ്മ ജില്ലാ പ്രസിഡൻ്റ് ബി.അൻഷാദ് ഉദ്ഘാടനം ചെയ്തു. ദേശീയ പാതയിലെ ദുരിതങ്ങൾക്ക് പരിഹാരം തേടി പത്തിന് നടക്കുന്ന സമരത്തിന് പൂർണ്ണ പിന്തുണ നൽകുമെന്ന് ജില്ലാ പ്രസിഡൻ്റ് ബി.അൻഷാദ് പറഞ്ഞു.
ചന്തിരൂർ പഴയ പാതയിലേക്ക് വടക്ക് നിന്നുള്ള പ്രവേശന ഭാഗത്ത് സമീപത്തെ ഐസ് പ്ലാൻ്റിലെ അടക്കം മലിനജലം കെട്ടിക്കിടക്കുന്ന മൂലം വാഹനങ്ങൾക്ക തകരാർ സംഭവിക്കുന്നതും പതിവാണ്. ഇവിടെ അനധികൃത പാർക്കിംങ്ങ് യഥേഷ്ടം തുടരുകയാണ്. ശാശ്വതമായ പരിഹാരം അടിയന്തിര ഉണ്ടാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി വി. എസ്. അനൂപ്, ജോസ്മോൻ, സജിർ വി. എം, എം. ഉബൈദ് എന്നിവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി പ്രസിഡൻ്റ് എം.ഉബൈദ് ചന്തിരൂർ, വൈ. പ്രസിഡൻ്റ് ഷാഹുൽ ഹമീദ്, ജനറൽ സെക്രട്ടറി എം. ടി. രാജു, ജോ. സെക്രട്ടറി വി.എം സജീർ, ഖജാൻജി കെ. എം. രഞ്ജിത്ത്, രക്ഷാധികാരി സോമൻ പൂച്ചാക്കൽ, എക്സിക്യൂട്ടിവ് കമ്മിറ്റിയിലേക്ക് ഉണ്ണിഷൺ മുഖൻ, സുബിഷ് ചന്ദ്രൻ, റിജാസ് കരിം, അബ്ദുൽ ജബ്ബാർ, വി. എം. സജീബ്, സന്തോഷ് എരമല്ലൂർ എന്നിവരെ തെരെഞ്ഞെടുത്തു