കുമ്പളം: കോൺഗ്രസ് കുമ്പളം മണ്ഡലം 79-ാം ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു. ജന ഹൃദയങ്ങളിൽ എന്നും ജീവിക്കുന്ന നേതാവായിരുന്നു മുൻ മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടിയെന്ന് കെ ബാബു എം.എൽ.എ.ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമ വാർഷിക ത്തോട് അനുബന്ധിച്ച് നടത്തിയ അനുസ്മരണവും, കുടുംബ സംഗമവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായാരിന്നു അദ്ദേഹം.
മുതിർന്ന കോൺഗ്രസ് പ്രവർത്തകരെ ആദരിക്കുന്ന ചടങ്ങ് മുൻ മന്ത്രി ഡൊമിനിക് പ്രസന്റേഷൻ നിർവഹിച്ചു. എസ്.എസ്,എൽ.സി പ്ലസ്,ടു,ഉന്നത വിജയം നേടിയ വിദ്യാർഥികളെയും ആദരിച്ചു. കുമ്പളം മണ്ഡലം 79ാം ബൂത്ത് പ്രസിഡണ്ട് സണ്ണി തണ്ണിക്കോട്ടിൽ അധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറി ഷെറിൻ വർഗീസ്, ഇടക്കൊച്ചി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് എൻ. പി. മുരളീധരൻ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സി. എക്സ്. സാജി, പനങ്ങാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് കെ. എം. ദേവദാസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജോളി പൗവത്തിൽ, ജോസ് വർക്കി, പഞ്ചായത്ത് മെമ്പർമാരായ സിമി ജോബി, മിനി ഹെൻട്രി, ബ്ലോക്ക് ഭാരവാഹികളായ എസ്. ഐ. ഷാജി, എം. ഡി. ബോസ്, റ്റി. എ. സിജീഷ് കുമാർ, എം.സി. ജോബി, ജയ്സൺ ജോൺ, എൻ. എം ബഷീർ, അനീഷ് പാലക്കപ്പള്ളിൽ, കെ. വി. റാഫെൽ അഗസ്റ്റിൻ പള്ളിപ്പറമ്പിൽ എന്നിവർ സംസാരിച്ചു. ക്വിസ് മത്സരവും, വിവിധ കലാപരിപാടിയും ഉണ്ടായിരുന്നു.