അരൂർ: സൗജന്യ നേത്രപരിശോധന ക്യാമ്പും വിദ്യാർത്ഥികളെ ആദരിക്കലും സോക്കർ സെവൻസ് ആർട്സ് & സ്പോർട്സ് ക്ലബ്ബും അഹല്യ ഫൗണ്ടേഷൻ ആശുപത്രിയും സംയുക്തമായി നടത്തി. സൗജന്യ നേത്ര പരിശോധന ക്യാമ്പും 2023-24 അധ്യയന വർഷത്തിലെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിക്കലും അരൂർ എസ്.എച്ച്.ഒ. പി. എസ്. ഷിജു ഉദ്ഘാടനം ചെയ്തു. സോക്കർ സെവൻസ് ആർട്സ് & സ്പോർട്സ് ക്ലബ് പ്രസിഡന്റ് സക്കീർ കൈതവളപ്പ് അധ്യക്ഷത വഹിച്ചു.
അരൂർ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ നൗഷാദ് കുന്നേൽ മുഖ്യപ്രഭാഷണം നടത്തി. അരൂർ പഞ്ചായത്ത് വാർഡ് മെമ്പർമാരായ സീനത്ത് ശിഹാബുദ്ദീൻ, കവിത ശരവണൻ, എക്സിക്യൂട്ടീവ് അംഗങ്ങളായ എം. മൻസൂർ, ഉബൈദ് ഗുരുക്കൾ, അജ്മൽ ചിറയിൽ, ഷറഫുദ്ദീൻ, എ. എസ്. അമീർ, വി. പി. രാജീവ്, ജിനു ജോസഫ്, വി. വി. സജീവ് കുമാർ, പി. എം. സജീർ, അൻസിൽ പുല്ലുവേലിൽ, കെ. എസ്. സമീർ എന്നിവർ സംസാരിച്ചു.