അരൂർ: ദേശീയ പാതയോരത്തുള്ള കടമുറികൾക്ക് തീപിച്ചത് പരിഭ്രാന്തി പരത്തി. ചന്തിരൂർ പൂച്ചനാട്ടിൽ കരുണാകരൻ്റെതാണ് കെട്ടിടം. ചന്തിരൂർ കൊച്ചുവെളി കവലക്ക് സമീപമുള്ള ഓട് മേഞ്ഞ കടകളാണ് കത്തിയത്. സമീപത്തുള്ള ഉടംപുളിക്കും തീ പിടിച്ചു. ബുധനാഴ്ച രാത്രിയാണ് സംഭവം. സമീപവാസികൾ ആണ് തീ ആദ്യം കണ്ടത്. ഉടൻ തന്നെ അഗ്നിശമന യിൽ അറിയിച്ചു.
അരൂരിൽ നിന്ന് അഗ്നിശമന സേന യൂണിറ്റ് എത്തിയാണ് തീ അണച്ചത്. കാഞ്ഞിരത്തിങ്കൽ കുടുംബ യോഗം ഓഫീസ്, ജെമിനി ടയർ വർക്സ്, ബാർബർ ഷോപ്പ് എന്നീ മൂന്ന് കടകളാണ് തീപിടിത്തത്തിൽ കത്തിയത്. ഇതിൽ ജെമിനി ടയർ വർക്സും ബാർബർ ഷോപ്പും പൂർണ്ണമായും അഗ്നിക്ക് ഇരയായി. അരൂർ അറക്കമാളികക്കൽ നിധിൻ മോഹനൻ്റെതാണ് ടയർകട, എഴുപുന്ന സ്വദേശി ജോർജിൻ്റെ താണ് ബാർബർഷാപ്പ്. അഞ്ച് ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായിട്ടുണ്ടെന്ന് കട ഉടമകൾ പറയുന്നു. ഷോർട്ട് സർക്യൂട്ടാണ് തീ പിടിക്കാൻ കാരണമായതെന്ന് കരുതുന്നു.