കനത്ത മഴ: മരട് നഗരസഭയിൽ ഹെൽപ്പ് ഡെസ്ക് പ

മരട്: കനത്ത മഴയും വെള്ളക്കെട്ടും ജനങ്ങൾക്ക് ദുരിതമായതിനെ തുടർന്ന് മരട് നഗരസഭ ദുരന്ത നിവാരണ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തുന്നതിനായി അടിയന്തിര യോഗം ചേർന്നു. പ്രശ്നബാധിത പ്രദേശങ്ങളിൽ നിന്നും ആളുകളെ മാറ്റി പാർപ്പിക്കുന്നതിനായി കുണ്ടന്നൂർ ഇ.കെ. നായനാർ ഹാൾ, മരട് മാങ്കായിൽ ഹയർ സെക്കൻ്ററി സ്കൂൾ എന്നിവിടങ്ങളിൽ ദുരിതാശ്വാസ ക്യാമ്പ് തുറക്കുവാൻ തീരുമാനിച്ചു. അതോടൊപ്പം രാത്രികാലങ്ങളിൽ ആരോഗ്യ വിഭാഗത്തിൽ കൂടുതൽ ജോലിക്കാരെ നൈറ്റ് ഡ്യൂട്ടിക്ക് ഏർപ്പെടുത്തുന്നതോടൊപ്പം 24 മണിക്കൂർ ഹെൽപ്പ് ഡെസ്ക് പ്രവർത്തനം ആരംഭിക്കുവാനും തീരുമാനമായി.

നഗരസഭ അധ്യക്ഷൻ ആൻ്റണി ആശാംപറമ്പിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ഉപാധ്യക്ഷ അഡ്വ. രശ്മി സനിൽ, സ്ഥിരം സമിതി അധ്യക്ഷന്മാരായ റിനി തോമസ്, റിയാസ് കെ. മുഹമ്മദ്, ബേബി പോൾ, ശോഭ ചന്ദ്രൻ, ബിനോയ് ജോസഫ്, നഗരസഭ സെക്രട്ടറി ഇ. നാസ്സിം, ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരായ പ്രേംചന്ദ്, എ. ജേക്കബ്സൺ, നഗരസഭ എഞ്ചിനീയർ എം. കെ. ബിജു തുടങ്ങിയവർ സംബന്ധിച്ചു. അടിയന്തിര സാഹചര്യത്തിൽ സഹായം നേടുവാൻ ഹെൽപ്പ്ലൈൻ നമ്പറായ 0484-2706544, 9188955191, 9847940033. എന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here