കൊച്ചി: ജനുവരി 11 മുതൽ നടക്കുന്ന റോഡ് സേഫ്റ്റി കാമ്പയിന്റെ സംസ്ഥാന തല ഉദ്ഘാടനം എറണാകുളത്ത് ജിയോയുടെ Dy. CMM ആന്റണി ജോർജ് നിർവഹിച്ചു.
റോഡ് സുരക്ഷാ പ്രതിജ്ഞ, സുരക്ഷിതമായി എങ്ങിനെ വാഹനം ഓടിക്കാം എന്നിവയെ കുറിച്ചുള്ള ചർച്ചകൾ, പരിശീലനം, കാഴ്ച പരിശോധന, വാഹന പരിശോധന തുടങ്ങിയവ പരിപാടികളുടെ ഭാഗമായി സംഘടിപ്പിച്ചു. ഇതിനോടനുബന്ധിച്ച് ജനുവരി 31 വരെ നീണ്ടുനിൽക്കുന്ന വിവിധ പരിപാടികളാണ് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ആസൂത്രണം ചെയ്തിട്ടുണ്ട്.