തൃപ്പുണിത്തുറ നഗരസഭ ഉപതെരഞ്ഞെടുപ്പില്‍ എൽ.ഡി.എഫിന്റെ രണ്ട് സിറ്റിങ് സീറ്റുകൾ എൻ.ഡി.എ പിടിച്ചെടുത്തു. ഇളമനത്തോപ്പ്, പിഷാരിക്കോവില്‍ ഡിവിഷനുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിലാണ് എല്‍.ഡി.എഫിന് തിരിച്ചടി. അതേസമയം, കേവല ഭൂരിപക്ഷം നഷ്ടപ്പെട്ടെങ്കിലും ഭരണമാറ്റമുണ്ടാവില്ല. തൃപ്പൂണിത്തുറ നഗരസഭയിലെ ഇളമനത്തോപ്പ് , ഏരൂർ പിഷാരികോവിൽ എന്നീ വാർഡുകളിൽ നടന്ന ഉപതിരഞ്ഞെടുപ്പിലാണ് ബിജെപി സ്ഥാനാര്ഥികളായ വള്ളി രവി, രതി രാജു എന്നിവർ വിജയിച്ചത്. സ്ഥാനാര്ഥികൾക്ക് ലഭിച്ച വോട്ടുകൾ: ഇളമനത്തോപ്. ബിജെപി: 363, എൽഡിഎഫ് :325, യുഡിഎഫ്: 70. ഏരൂർ പിഷാരി കോവിൽ: ബിജെപി: 468, എൽ ഡി എഫ്: 452, യു ഡി എഫ്:251.