ഇന്ധന വിലവർധന പിൻവലിക്കണം; നാഷണൽ വിമൻസ് ലീഗ്

ആലപ്പുഴ: രാജ്യത്ത് അനുദിനം വർധിക്കുന്ന ഇന്ധന വില പിൻവലിക്കുവാൻ പെട്രോളിയം കമ്പിനികൾക്ക് കേന്ദ്ര സർക്കാർ നിർദ്ദേശം നൽകണമെന്ന് നാഷണൽ വിമൻസ് ലീഗ് ആലപ്പുഴ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

സംസ്ഥാന പ്രസിഡൻ്റ് നിഷാവിനുവിൻ്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജില്ലാ പ്രസിഡൻറായി ആറ്റക്കുഞ്ഞിനേയും, ജന:സെക്രട്ടറിയായി സ്മിതാ സന്തോഷ്,  ട്രഷറർ ആയി സുജിതാ സുധൻ വൈസ് പ്രസിഡൻറുമാർ അസ്മാ ബീവി, അനിതാ ഉണ്ണികൃഷ്ണൻ, ജോ. സെകട്ടറിമാർ: സുപ്രഭ, കെ.ബീന, എന്നിവരേയും പതിനൊന്ന അംഗ വർക്കിങ്ങ് കമ്മിറ്റിയും തെരെഞ്ഞെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here